
തിരുവനന്തപുരം: ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്തതിന് കെ.എഫ്.സി.യിലെ ഉദ്യോഗസ്ഥരായ ശാന്താദേവി,സോഫിയ,കെ.ജാഫർ എന്നിവർക്ക് 5000 രൂപാ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു. കോഴിക്കോട് സ്വദേശി ഡോ.എം.എം.അബ്ദുൽ സലാമിന്റെ പരാതിയിലാണ് വിധി. 14 ദിവസത്തിനകം തുക അടയ്ക്കണം. അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള 7,50,000 രൂപ നഷ്ടപരിഹാരം നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ.എഫ്.സിയോട് കമ്മിഷണർ നിർദ്ദേശിച്ചു.