തിരുവനന്തപുരം: കുര്യാത്തി വാട്ടർ വർക്സ് സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന വെള്ളായണി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലും പമ്പ് ഹൗസിലെ കിണറിന്റെയും ശുചീകരണ പ്രവർത്തനം നടക്കുന്നതിനാൽ നാളെ രാവിലെ 6 മുതൽ ചൊവ്വ രാവിലെ 6വരെ കല്ലിയൂർ,വെങ്ങാനൂർ,പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം,ഹാർബർ, പൂങ്കുളം,വെള്ളാർ,പുഞ്ചക്കരി തിരുവല്ലം എന്നീ വാർഡുകളിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങും.