
തിരുവനന്തപുരം:വിഴിഞ്ഞം സമരം പരിഹരിക്കാൻ ഇന്ന് വീണ്ടും മന്ത്രിതല ചർച്ച.മന്ത്രിമാരായ വി.അബ്ദുറഹ്മാൻ,ആന്റണി രാജു എന്നിവരും സഭാ പ്രതിനിധികളും കളക്ടറുൾപ്പടെയുള്ളവരും വൈകിട്ട് 6ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. 12 ദിവസം പിന്നിട്ട സമരം കൂടുതൽ കടുപ്പിക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വീണ്ടും ചർച്ച. മന്ത്രിമാരായ കെ.രാജൻ,ചിഞ്ചു റാണി തുടങ്ങിയവരും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.പുനരിധിവാസം,മണ്ണെണ്ണ സബ്സിഡി എന്നീ ആവശ്യങ്ങളിൽ ഇന്ന് ധാരണയായേക്കും.എന്നാൽ തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്നാവശ്യം സർക്കാർ പരിഗണിച്ചേക്കില്ല. അതേസമയം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീൻ സഭ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കും.