
വെഞ്ഞാറമൂട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വാമനപുരം നിയോജകമണ്ഡലം സ്വാഗത സംഘം ഓഫീസ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഇ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി പ്രസിഡന്റ് വി. പ്രതാപ ചന്ദ്രൻ, ജോഡോ യാത്ര മണ്ഡലം കോ ഓർഡിനേറ്റർ ആനാട് ജയൻ, ഡി. സി. സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, കല്ലറ അനിൽ കുമാർ, ഡി. സനൽ കുമാർ, രഘുനാഥൻ നായർ, ബാജിലാൽ, കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, ബിനു, കൃഷ്ണ പ്രസാദ്, ഇ.എ അസീസ്, എം.എസ് ഷാജി, അഡ്വ. സുധീർ എന്നിവർ പങ്കെടുത്തു.