loan

കിളിമാനൂർ: വാണിജ്യ വ്യവസായ വകുപ്പും, പുളിമാത്ത് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാലയും ലോൺമേളയും പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് എ.ഐ.ഡി.ഒ ഗോകുൽ രാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രുക്മിണി അമ്മ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ശിവപ്രസാദ്, ഡി.രഞ്ജിതം, ജനപ്രതിനിധികളായ എസ്.സുസ്മിത,‌ ജി.രവീന്ദ്ര ഗോപാൽ, കെ.ശിശുദള, ഷീല കുമാരി, ആശ, ലിസി, ബി.അനിൽ കുമാർ എന്നിവർ സംസാരിച്ചു.