gam

കിളിമാനൂർ: തൊളിക്കുഴി ജനതാ വായനശാലയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യരൊന്നാണ്' സാംസ്‌കാരിക സദസും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. തൊളിക്കുഴി ബിസ്മില്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ. അരുൺകുമാർ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി മുഖ്യപ്രഭാഷണവും പ്രതിഭകളെ അനുമോദിക്കലും നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആർ.കെ. ബൈജു, ദേവദാസ്, സോമരാജൻ എന്നിവർ പങ്കെടുത്തു.