sheerolpadhaka-pothuyogam

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ബോണസ് വിതരണവും കർഷകരെ ആദരിക്കലും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കർഷകരുടെ മക്കൾക്ക് ഉപഹാരവും നൽകി.

സംഘം പ്രസിഡന്റ് എസ്. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ജയചന്ദ്രൻ, എസ്.എം റഫീക്ക്, എസ്. മധുസൂദന കുറുപ്പ്, ആർ.സിദ്ധാർഥൻ, പി. കൊച്ചനിയൻ, ഷീലാ ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസും നടന്നു.