v-muraleedharan

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറ് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതികളെ സി.പി.എം പ്രഖ്യാപിക്കുന്നതനുസരിച്ച് പൊലീസ് പിടികൂടുന്നു. പാർട്ടി നേതാക്കൾക്ക് സൂപ്പർ ഇന്റലിജെൻസുണ്ടോയെന്ന് ചോദിച്ച അദ്ദേഹം പൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിൽ ബി.ജെ.പിക്ക് പങ്കില്ല. എ.കെ.ജി സെന്റർ ആക്രമണത്തിൽ ടീച്ചറുടെ ഞെട്ടൽ മാറാനെങ്കിലും എന്തെങ്കിലും നടപടി സ്വീകരിക്കണം. നെഹ്രു ട്രോഫി വള്ളംകളിയിൽ അമിത് ഷാ പങ്കെടുക്കുന്നതിൽ വിവാദം കലർത്തേണ്ടതില്ലെന്നും ഒരു കേസിലും വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.