ആറ്റിങ്ങൽ:നെടുമുടി വേണുവിന്റെ സ്‌മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം ഇന്ന് വൈകിട്ട് 4ന് ആറ്റിങ്ങൽ പൂവൻ പാറ അനംതാര റിവർവ്യൂ റിസോർട്ടിൽ വെച്ച് നടക്കും.അടൂർ പ്രകാശ് എം.പി, നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണു, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, ഫെസ്റ്റിവൽ ഡയറക്ടർ സാജൻ ചക്കരയുമ്മ, ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ഡോക്ടർ രജിത്കുമാർ,ചലച്ചിത്ര താരം റിയാസ് സംവിധായകരായ നേമം പുഷ്പരാജ്, അനിൽ ഗോപിനാഥ്, സജിൻ ബാബു അനുറാം,ജൂറി അംഗങ്ങളായ പി.എം.ലാൽ, പാർത്ഥസാരഥി,​വാർഡ് കൗൺസിലർ ആർ.രാജു,ബി.എസ്.അനൂപ്,​മീഡിയ ഹബ് സാരഥികളായ നിസാർ ആറ്റിങ്ങൽ,​എ.കെ.നൗഷാദ് എന്നിവർ പങ്കെടുക്കും.