mul

നെയ്യാറ്റിൻകര: മുള്ളറവിള ശാഖയിൽ നടന്ന വനിതാ സംഘം യൂണിറ്റ് രൂപീകരണം യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ തെക്കേ കരുത്തല അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി വിഷ്ണു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ഉഷ ശിശുപാലൻ, വൈസ് പ്രസിഡന്റ് ഷൈലജ സുധീഷ്, സെക്രട്ടറി റീന ബൈജു, കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു വിജയനന്ദൻ, ലളിതമണി തുടങ്ങിയവർ പങ്കെടുത്തു.

പുതിയവനിതാ സംഘം യൂണിറ്റ് ഭാരവാഹികളായി ഉഷ (പ്രസിഡന്റ്), രമ (വൈസ് പ്രസിഡന്റ്), സൗമ്യ (സെക്രട്ടറി), സൂര്യ (ഖജാൻജി), ബിന്ദു കുമാരി, വിജിത, ആശ, ലിനി (കമ്മിറ്റി അംഗങ്ങൾ), റീന ബൈജു, ശ്രീജ, സുകന്യ (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ)
എന്നിവരെ തിരഞ്ഞെടുത്തു.