തിരുവനന്തപുരം: ഒാൾ കേരള ഡിസ്‌പോസിബിൾ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്‌തു.എ.സി. സിദ്ദിഖ് അദ്ധ്യക്ഷനായി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്യശാല സരേഷ് മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.ജയിംസ് മാത്യൂ, സംസ്ഥാന ട്രഷറർ നിഷാദ് സൈനുദ്ദീൻ, ടി. രാജൻ, അബ്ദുൾ റഹീം, ദസ്തഗീർ, മനോജ് തുടങ്ങിയവർ സംസാരിച്ചു.