benthi-poo

വക്കം: വക്കത്തെ ബന്തിപ്പൂവ് വിളവെടുപ്പ് മഹോത്സവം ഇന്ന് രാവിലെ 10.30ന് വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ നിർവഹിക്കും. വക്കം ദൈവപ്പുര ക്ഷേത്രത്തിന് സമീപം പാട്ടത്തിനെടുത്ത അര ഏക്കറോളം ഭൂമിയിൽ വക്കത്തെ ജൈവ പച്ചക്കറി കർഷകരായ സുരേഷ്, സബീർ, പ്രദീപ്, ബാലു, വിശ്വനാഥൻ, ഇന്ദിര എന്നിവരുടെ നേതൃത്വത്തിലാണ് ബന്തി കൃഷി ആരംഭിച്ചത്. വക്കം കൃഷി ഓഫീസർ അനുചിത്രയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും തൊഴിലുറപ്പുകാരും കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകി. സക്കാട്ട ഇനത്തിൽപ്പെട്ട ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.