തിരുവനന്തപുരം: ചെറുവയ്ക്കൽ വെയിലൂർക്കോണം ഭഗവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 31ന് . 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.50ന് ഉഷഃപൂജ, 7ന് പ്രത്യക്ഷ ഗണപതി ഹോമത്തിന് ആതിഥേയത്വം വഹിക്കുന്ന ഗജവീരന്റെ ഉൗരുപ്രദക്ഷിണം, 208 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഹോമം, 9ന് ആനയൂട്ടും ഗജപൂജയും,9.30ന് ഇഷ്ടനിവേദ്യമായ അപ്പംമൂടലും ദീപാരാധനയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സെക്രട്ടറി ആർ. ജയകുമാർ അറിയിച്ചു.