
ആറ്റിങ്ങൽ: സി.പി.എമ്മിന്റെ ഓഫീസുകളും നേതാക്കളുടെ വീടുകളും രാത്രിയുടെ മറവിൽ ആക്രമിക്കുന്ന ബി.ജെ.പിയുടെ അതിക്രമം അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ആറ്റിങ്ങൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡി.ബിനു അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും എം. മുരളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി. മണികണ്ഠൻ, എസ്.ജോയി, അനിൽ ആറ്റിങ്ങൽ, എസ്. ബൈജു, എസ്.ജി. ദിലീപ്കുമാർ, അജി പള്ളിയറ ,ഗായത്രിദേവീ, ആർ. അനിത, ആർ.എസ്. അരുൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. മുരളീധരൻ (കൺവീനർ) റ്റി.ബിജു, ആർ.എസ് അരുൺ (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.