onavilambaram

വർക്കല: സാംസ്‌കാരിക കൂട്ടായ്മയായ കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഓണവിളംബരം നടന്നു. ചെണ്ടമേളം, ഓണപ്പാട്ടുകൾ, ഓണസന്ദേശം എന്നിവയോടെ നടന്ന വിളംബര സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിസാക് പ്രസിഡന്റ് ഷോണി. ജി ചിറവിള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.എം. ലാജി, കെ.കെ. രവീന്ദ്രനാഥ്, ദേവകുമാർ വി. നായർ, ശരണ്യാസുരേഷ്, ഉണ്ണി ജി. കണ്ണൻ, ബാബുജി, ഷാജിലാൽ എന്നിവർ ഓണാശംസകൾ നേർന്നു. നാടകനടൻ ചെറുന്നിയൂർ നമശിവായൻ, സംഗീതജ്ഞരായ രാജ്കപൂർ, ടി.എസ്. മുരുകേശ്, ബ്രാൻഡ് ഒഫ് ദി ഇയർ അവാർഡ് നേടിയ നാദിർഷാ എന്നിവരെ ആദരിച്ചു. സെക്രട്ടറി മണിലാൽ വർക്കല സ്വാഗതവും പ്രോഗ്രാം ചെയർമാൻ വർക്കല സബേശൻ നന്ദിയും പറഞ്ഞു.