തിരുവനന്തപുരം: ജല അതോറിട്ടിയുടെ ഒബ്സർവേറ്ററി ഹിൽസ് ടാങ്കുകളിൽ 29,30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ മാറ്റിവച്ചു. ജലവിതരണം മുടങ്ങുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്ന സ്ഥലങ്ങളിൽ ജലവിതരണം പതിവുപോലെ നടക്കുമെന്ന് ജല അതോറിട്ടി അറിയിച്ചു.