
വെമ്പായം: വെമ്പായം പ്രസ് ക്ലബിന്റെ ഏഴാമത് വാർഷികവും ഓണഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രസ് ക്ലബ് അംഗങ്ങളുടെ കുടുംബ സംഗമവും പിരപ്പൻകോട് സെന്റ് ജോൺസ് കൺവൻഷൻ സെന്ററിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാനം ചെയ്തു.ക്ലബ് പ്രസിഡന്റ് പ്രേം ദത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജു കൊപ്പം സ്വാഗതം പറഞ്ഞു.ഡി.കെ.മുരളി എം.എൽ.എ,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി.വി.രാജേഷ്,മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ,കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ,അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ,എസ്.പി മുഹമ്മ് ഷാഫി,ഫയർ ആന്റ് റസ്ക്യൂ ഇൻസ്പെക്ടർ നിസാറുദീൻ,വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ മോഹൻ കുമാർ,അഡ്വ.സുധീർ,നെല്ലനാട് ശശി,മുഹാദ് വെമ്പായം,ഫാദർ ജോസ് കിഴക്കേടത്ത്,ഷെരീർ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.സുഭാഷ് വെമ്പായം നന്ദി പറഞ്ഞു.