ui

ഉദിയൻകുളങ്ങര: മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജയന്തി ദിനത്തോടനുബന്ധിച്ച് പട്ടികജാതി മോർച്ച പാറശ്ശാല മണ്ഡലം സംഘടിപ്പിച്ച അനുസ്മരണം യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷ് ഉദ്ഘാടനം ചെയ്തു.പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് ആലത്തൂർ ഷാജി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം എസ്.വി ശ്രീജേഷ്, വാർഡംഗം ജി.എസ്.ബിനു,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ചിമ്മിണ്ടി രാജൻ,കൊറ്റാമം സന്തോഷ്,ബി.ജെ.പി മണ്ഡലം സെക്രട്ടറി മണവാരി രതീഷ്,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് ലക്ഷണ എന്നിവർ പങ്കെടുത്തു.