
വിഴിഞ്ഞം: മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷവും വെങ്ങാനൂർ തീർത്ഥാടനവും സാധുജന പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ സാമുദായിക - സാംസ്കാരിക സംഘടനകൾ പുഷ്പാർച്ചന നടത്തി. ഘോഷയാത്ര, ഭക്ഷ്യ കിറ്റ് വിതരണം എന്നിവയും നടന്നു.സാധുജന പരിപാലന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി,സംസ്ഥാന ട്രഷറർ റിഞ്ചു ലാൽ തുടങ്ങിയർ സംസാരിച്ചു.