ബാലരാമപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നരുവാമൂട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നരുവാമൂട് ജോയ്, അഡ്വ.ആർ.ആർ. സഞ്ജയകുമാർ,വി. മുത്തുകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ, ഡി.സി.സി അംഗം ഇടയ്ക്കോട് ജനാർദ്ദനൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. അമ്പിളി, വികാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികൾ: കെ.അമ്പിളി (ചെയർമാൻ), ഇടയ്ക്കോട് ഗോപൻ (ജനറൽ കൺവീനർ), ബി.ചന്ദ്രൻ (കോ ഓർഡിനേറ്റർ)