തിരുവനന്തപുരം: കരിക്കകം പണിക്കക്കുടി ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 31ന് ക്ഷേത്ര തന്ത്രി പെരികമന ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കുന്നു. പൂജകൾ നടത്താൻ 8921881209 എന്ന നമ്പരിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡി. സുദർശനൻ, സെക്രട്ടറി പ്രദീപ്, ഖജാൻജി ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.