തിരുവനന്തപുരം: ശ്രീവരാഹം ശ്രീകുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 31ന് സമാപിക്കും. ഇന്ന് രാവിലെ 7ന് മഹാസുദർശന ഹോമം, ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകിട്ട് 5ന് ഗാനസുധ, 6.15ന് അപ്പംമൂടൽ, രാത്രി 8ന് വിളക്കാചാരം. 30ന് രാവിലെ 8ന് ഭക്തിഗാനസുധ,വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന,രാത്രി 7ന് കരോക്കെ ഗാനമേള, 8.15ന് അത്താഴപൂജ. 31ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,9ന് കളകാഭിഷേകം, വൈകിട്ട് 5.45ന് വിശേഷാൽ വിനായക ചതുർത്ഥി പൂജ, 6.15ന് ആനപ്പുറത്തെഴുന്നള്ളിപ്പ്,രാത്രി 11.30ന് പുഷ്പാഭിഷേകം.