1

പൂവാർ:ജനാതിപത്യ മഹിളാ അസോസിയേഷൻ കോവളം ഏരിയ സമ്മേളനം കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്‌കൂളിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.അമ്പിളി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത,സംസ്ഥാന കമ്മിറ്റി അംഗം ശകുന്തള കുമാരി തുടങ്ങിയവർ പങ്കെടുത്തു.എം.ശ്രീകുമാരി (സെക്രട്ടറി),പ്രസന്നകുമാരി (പ്രസിഡന്റ്),ഷൈലജ കുമാരി (ട്രഷറർ) എന്നിവരടങ്ങുന്ന 33 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.സമ്മേളനത്തോനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത, ജില്ലാ പ്രസിഡന്റ് ജി ശാരിക എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി എം.ശ്രീകുമാരി സ്വാഗതവും ഏരിയ ട്രഷറർ ഷൈലജ കുമാരി നന്ദിയും പറഞ്ഞു.