
കിളിമാനൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ സ്വാഗത സംഘം ഓഫീസ് തുറന്നു.ഓഫീസ് ഉദ്ഘാടനം കെ.പി.സി സിസെക്രട്ടറി രമണി പി നായർ നിർവഹിച്ചു.കെ.പി.സി.സി അംഗം എൻ സുദർശനൻ, മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ,ഡി.സി.സി ജനറൽ സെക്രട്ടറി പി.സൊണാൾജ്, ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ,പഞ്ചായത്ത് അംഗങ്ങളായ ശ്യാം നാഥ്, ചേറുനാരകംകോട് ജോണി,ശ്രീലത ടീച്ചർ, ഡി. സി. സി അംഗം കെ.നളിനൻ,മണ്ഡലം ഭാരവാഹികളായ സുനി,പ്രസന്നകുമാരി,രമ ദേവി,വിജയ കുമാർ,റഹീം,ആദേശ് സുധർമ്മൻ എന്നിവർ പങ്കെടുത്തു.