puraskarangal-nalkunnu

കല്ലമ്പലം : കടുവയിൽ സൗഹൃദ, മൈത്രി റസിഡന്റ്സ് അസോസിയേഷനുകളും പുത്തൻകോട് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി കടുവയിൽ കെ.ടി.സി.ടി ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച ക്യാൻസർ പ്രതിരോധ ബോധവത്കരണം മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.നഹാസ് ഉദ്ഘാടനം ചെയ്തു.റീജിയണൽ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ.എം.സി.കലാവതി വിവിധതരം അർബുദരോഗങ്ങളെക്കുറിച്ച് ക്ലാസ്‌ നയിച്ചു.ദേശീയ ആരോഗ്യ മിഷന്റെ പാലിയേറ്റീവ് പ്രൊജക്ട് ട്രെയിനിംഗ് ലഭിച്ച സന്നദ്ധ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ.എം.ജെ.അസ്ഹർദീൻ നിർവഹിച്ചു. സൗഹൃദ അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരൻ എടയാവണത്ത്മഠം, സെക്രട്ടറി ഖാലിദ് പനവിള, കെ.ടി.സി.ടി ആശുപത്രി കൺവീനർ എസ്‌.എം. ഷെഫീർ, മൈത്രി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ പ്രസന്നൻ, പുത്തൻകോട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സാംസൺ തുടങ്ങിയവർ പങ്കെടുത്തു.