
കാട്ടാക്കട:മൈലോട്ടുമൂഴി ജനത ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സദസ് ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ ഗ്രാമ പഞ്ചായത്തംഗം കെ.ആർ.അജിത അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജന ക്ഷേമ ബോർഡംഗം എസ്.കവിത മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന കവിതയും വർത്തമാനവും എന്ന പരിപാടി അജി ദൈവപ്പുര നേതൃത്വം നൽകി.കേരള യൂണിവേഴ്സിറ്റി സെനറ്റംഗം കുമാരി എം.ആർ.ശ്രുതി,മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ കുട്ടപ്പൻ നായർ,വൈസ് പ്രസിഡന്റ് എസ്.അനികുട്ടൻ,ജ്യോതിഷ് വിശ്വംഭരൻ,റൂഫസ്.വി.ആർ,എസ്.പി.സുജിത്ത്,വിജയകുമാരൻ നായർ,ജയ പ്രസാദ്,ആദർശ്.എസ്.എൽ,അഖിൽ തുടങ്ങിയവർ സംസാരിച്ചു.