കിളിമാനൂർ : ഓണം സഹകരണ വിപണി ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ നിർവഹിക്കും.കിളിമാനൂർ കസ്തൂർബാ സർവിസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി അദ്ധ്യക്ഷത വഹിക്കും. കിളിമാനൂർ കസ്തൂർബ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ സ്വാഗതം പറയും. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ മനോജ്, ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ ,കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ, കൊടു വഴന്നൂർ സർവിസ് ബാങ്ക് പ്രസിഡന്റ് ഡോ.കെ.വിജയൻ , പഴയകുന്നു മേൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. സുദർശനൻ , നഗരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം പി. സജി കുമാർ ,വാർഡംഗം എൻ എം ബീന , അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ഷിബു,റീജിയണൽ മനേജർ ടി.എസ്.സിന്ധു എന്നിവർ സംസാരിക്കും. ബാങ്ക് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ നന്ദി പറയും.