പാലോട്: കേരളകൗമുദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്നേഹാദരവും കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന അത്തോത്സവവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 11ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.എസ്.ബാജിലാൽ അദ്ധ്യക്ഷനാകും. പാലോട് സി.ഐ പി.ഷാജിമോൻ,കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്,സീനിയർ മാനേജർ (മാർക്കറ്റിംഗ്) വിമൽകുമാർ,ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ,വൃന്ദാവനം ഗ്രൂപ്പ് ചെയർമാൻ ഡോ.അജീഷ് വൃന്ദാവനം,കേരളകൗമുദി ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ശിവഗ്രൂപ്പ് ചെയർമാൻ സുനിലാൽ, ദേവഗ്രൂപ്പ് എം.ഡി സുമേഷ്.എം,ലാൽ ക്രിയേഷൻസ് ഡയറക്ടർ എം.പി.പ്രമോദ് ലാൽ,കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ,എം.വി.ഷിജുമോൻ,കേരളകൗമുദി അസി.മാനേജർ (പരസ്യം) രാഹുൽ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കൺവീനർ ഗീതാ പ്രിജി സ്വാഗതം പറയും. പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ,ഷിനു,അഡ്വ.സുരേഷ്
കുമാർ,ഷൈലജ,ഷാഫി,എസ്.മിനി,അഡ്വ.ബാബുരാജ്,പി.എസ്.ബാജിലാൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,പി.ആർ.ഡി ഇൻഫർമേഷൻ ഓഫീസർ ടി.എസ്.സതികുമാർ,ചലച്ചിത്ര താരങ്ങളായ സംഗീതാ മോഹൻ,പ്രദീപ് പ്രഭാകർ,ധനശ്രീ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ധനശ്രീ അഭിലാഷ്, അനൂജ്. എസ്.എൽ വിഷ്ണു വി മീഡിയ,സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുക്കും. അത്തോത്സവത്തോടനുബന്ധിച്ച് കേരളകൗമുദിയുടെ പരസ്യ കൗണ്ടറും, സർക്കുലേഷൻ കൗണ്ടറും ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കും.പരസ്യം നൽകാനെത്തുന്നവർക്കും, പുതിയ വരിക്കാർക്കും പ്രത്യേക ഡിസ്കൗണ്ടും, ഓണസമ്മാനങ്ങളും ലഭിക്കും. കൂടാതെ ധനശ്രീ ഹോണ്ട, ധനശ്രീ ഹീറോ എന്നിവരുടെ കൗണ്ടറിൽ വാഹനം ബുക്ക് ചെയ്യുന്നവർക്ക് 999 രൂപയ്ക്ക് വാഹനം ലഭ്യമാക്കും.