
പാലോട്:ഹിന്ദു ഐക്യവേദി നന്ദിയോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ഏഴു ദിവസത്തെ ഗണേശോത്സവത്തിന് തുടക്കമായി.കുടജാദ്രി മഠം രാജാജിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.മോഹനൻ,നന്ദിയോട് ആലംപാറ ദേവി ക്ഷേത്ര പ്രസിഡന്റ് എസ്. രാജേഷ്, നന്ദിയോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രസിഡന്റ് ബി.എസ്.രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ബി.മണിക്കുട്ടൻ,ഹിന്ദു ഐക്യവേദി താലൂക്ക് ട്രഷറർ കെ.രത്നാകരൻ ഹിന്ദു ഐക്യവേദി നന്ദിയോട് പഞ്ചായത്ത് സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 4ന് വൈകിട്ട് 4ന് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നന്ദിയോട് നിന്നാരംഭിച്ച് പാലോട് വഴി മീൻമുട്ടി ഉമാ മഹേശ്വര ക്ഷേത്ര ആറാട്ടുകടവിൽ സമാപിക്കും.