വിതുര:തൊളിക്കോട് പനയ്‌ക്കോട് സർവീസ് സഹകരണബാങ്ക് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,മുസ്ലിംലീഗ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എം.അൻവർ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,കെ.എൻ.അൻസർ,തൊളിക്കോട് ടൗൺവാർഡ്‌മെമ്പർ ഷെമിഷംനാദ്,മഹിളാകോൺഗ്രസ് പ്രസിഡന്റ് ഷൈലജ.ആർനായർ,മുൻ പഞ്ചായത്തംഗം തൊളിക്കോട് ഷംനാദ്, പനയ്‌ക്കോട് പി.എസ്.അനിൽകുമാർ,തച്ചൻകോട് പുരുഷോത്തമൻ,രഘുനാഥൻആശാരി,പൊൻപാറ സതീശൻ,എച്ച്.പീരുമുഹമ്മദ്,അമൽഅശോക് എന്നിവർ പങ്കെടുത്തു.