rahul-gandhi

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഭാരത് ജോഡോ' പദയാത്ര വൻവിജയമാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്നാരംഭിച്ച് കശ്മീരിൽ സമാപിക്കുന്ന പദയാത്ര തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ളാഗ്ഓഫ് ചെയ്യും. ഭരണഘടനയെ സംരക്ഷിക്കുകയും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയുമാണ് പദയാത്രയുടെ ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആദ്യാവസാനം 100 പേർ വീതം പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ യോഗേന്ദ്ര യാദവ്, കോൾസെ പാട്ടീൽ,​ ഗുർദീപ് സപ്പൽ, അവിക് സാഹ, മനോജ്.ടി, അനിൽകുമാർ, ഗ്ലേവിയസ് അലക്സാണ്ടർ, ജോയ്, വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.