mayya

തിരുവനന്തപുരം: മയ്യനാട് സംഗമത്തിന്റെ പതിന്നാലാമത് വാർഷിക സമ്മേളനവും കുടുംബയോഗവും ഓണാഘോഷവും പാളയം ഹസൻ മരിക്കാർ ഹാളിൽ മയ്യനാട് സംഗമം പ്രസിഡന്റ് പ്രൊഫ.രാജൻ കെ.രമേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.വി.ശ്യാം പ്രകാശ്,ഭരണസമിതി അംഗങ്ങളായ ഡി.കുട്ടപ്പൻ,എം.ബാലചന്ദ്രൻ,വി.ഷീന,ഡോ.ജി.രവീന്ദ്രൻ,എൻ. മോഹൻദാസ്,പ്രൊഫ.വത്സ വാസുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.'വേദം പറഞ്ഞതും ശാസ്ത്രം പറയുന്നതും ' രചിച്ച മയ്യനാട് സംഗമം മുതിർന്ന അംഗവും,കാർഷിക സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. ആർ. ഗോപിമണിയെ ആദരിച്ചു. ഔദ്യോഗിക നേട്ടങ്ങൾ കൈവരിച്ച കുടുംബാംഗങ്ങളെയും പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും ആദരിച്ചു.