kanjiram

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരംപാറ ശാഖയിലെ കാഞ്ഞിരംപാറ ശ്രീനാരായണ കുടുംബ യൂണിറ്റ് വാർഷികവും മെറിറ്റ് അവാർഡ് വിതരണവും ഡോ.പി.പൽപ്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു.കുടുംബയൂണിറ്റ് രക്ഷാധികാരി ശശിധരന്റെ അദ്ധ്യക്ഷതയിൽ കായിക മത്സരത്തിൽ വിജയികൾക്കുള്ള അവാർഡ് യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ മുകേഷും വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് മിനി സജുവും ചേർന്ന് വിതരണം ചെയ്തു.വാർദ്ധക്യ പെൻഷൻ വിതരണം യൂണിയൻ കൗൺസിലർ സോമസുന്ദരം നിർവഹിച്ചു. കാഞ്ഞിരംപാറ ശാഖാ സെക്രട്ടറി എ.ആർ സുധീർ കുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ആശ രാജേഷ്, വനിതാ സംഘ ശാഖാ പ്രസിഡന്റ് കുശലകുമാരി തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുടുംബയൂണിറ്റ് കൺവീനറായി ആശാ രാജേഷിനെയും, അത്തക്കുറി ഏജന്റായി ഷീബാ ജയകുമാറിനെയും തിരഞ്ഞെടുത്തു.