
വക്കം:വക്കത്തെ ബന്തിപ്പൂവ് വിളവെടുപ്പ് മഹോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉദ്ഘാടനം ചെയ്തു.വക്കം ദൈവപ്പുര ക്ഷേത്രത്തിന് സമീപം പാട്ടത്തിനെടുത്ത അര ഏക്കർ ഭൂമിയിൽ കർഷകരായ സുരേഷ്,സബീർ,പ്രദീപ്,ബാലു,വിശ്വനാഥൻ,ഇന്ദിര എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.മഞ്ഞ,ഓറഞ്ച് നിറത്തിലുള്ള 2000 തൈകളാണ് പരീക്ഷണാർത്ഥം നട്ടത്.ഒന്നാം ഘട്ടത്തിൽ നൂറുമേനി പൂക്കൾ കിട്ടിയതോടെ പൂകൃഷി പഞ്ചായത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും.വക്കം കൃഷി ഓഫീസർ അനുചിത്രയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും തൊഴിലുറപ്പുകാരും കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകി.സക്കാട്ട ഇനത്തിൽപ്പെട്ട ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അശോകൻ,നിഷാ മോനി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത,തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.