
വക്കം: വക്കത്തെ വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. പലപ്പോഴും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാത്തതും വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതും സ്ഥിരം സംഭവമാണ്. ഒട്ടേറെ ബുദ്ധിമുട്ടുകൾ പ്രൈവറ്റ് ബസ് ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികൾ നേരിടുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്നു ഇടപെടലുകൾ ഉണ്ടാകുന്നില്ല. വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി മുൻകൈയെടുത്ത് സ്റ്റുഡൻസ് ബസുകൾ സ്കൂൾ ടൈമിൽ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ പ്രസിഡന്റ് വിജയ് വിമൽ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ഷാജു, എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു, നിഷാൻ, ആനന്ദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി. അഫീൻ( പ്രസിഡന്റ് ) സുഹൈബ് ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.