ചിറയിൻകീഴ്: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സഹകരണ മേഖലയിലെ തൊഴിലാളികളുടെ 2021-22 വർഷത്തെ ഓണക്കാലത്ത് നൽകുന്ന ബോണസ് നൽകുന്നതിന് തീരുമാനമായി. തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 1600 രൂപയും സഹകരണ സംഘത്തിലെ തൊഴിലാളികൾക്ക് 15 ശതമാനം ബോണസും നൽകാൻ തീരുമാനിച്ചു. തുക സെപ്തംബർ 3നകം വിതരണം ചെയ്യും. ചർച്ചയിൽ കയർഫെഡ് ചെയർമാൻ എൻ.സായികുമാർ, ആർ.സുഭാഷ്, ജി.സുരേന്ദ്രൻ, ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ, സഹകരണസംഘം സെക്രട്ടറിമാർ, സ്വകാര്യ കയർ ഉത്പാദകർ എന്നിവർ പങ്കെടുത്തു.