നെയ്യാറ്റിൻകര:അരുവിപ്പുറം ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 3,4, 10 തീയതികളിൽ ഡോ.പൽപ്പു മെമ്മോറിയൽ ശ്രീനാരായണ ഗുരു വിശ്വ സാംസാകാരിക നിലയത്തിൽ (അരുവിപ്പുറം എസ്.എൻ.ഡി.പി ഹാൾ) നടക്കും.3ന് രാവിലെ 8ന് പതാക ഉയർത്തൽ,സമൂഹ പ്രാർത്ഥന,9 മണി മുതൽ ആയയിൽ ക്ഷേത്ര പരിസരത്ത് കായിക മത്സരം,4ന് രാവിലെ 9 മുതൽ എസ്.എൻ.ഡി.പി ഹാളിൽ കലാമത്സരങ്ങൾ നടക്കും. 10ന് നടക്കുന്ന ചതയദിനത്തോടനുബന്ധിച്ച് ഗുരുദേവ ജയന്തി സമ്മേളനം,നിർദ്ധനർക്കുളള പെൻഷൻ, ചികിത്സാ ധനസഹായ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം,ഓണക്കിറ്റ് വിതരണം,സ്കൂൾ കുട്ടികൾക്കുളള പഠനോപകരണ വിതരണം, മുതിർന്ന പൗരന്മാരെ ആദരിക്കൽ,എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ,ഓണാഘോഷ മത്സര വിജയികൾക്കുളള സമ്മാനദാനം എന്നിവ നടക്കും.ചതയ ദിനത്തിൽ രാവിലെ 8ന് സമൂഹ പ്രാർത്ഥന,9ന് എസ്.എൻ.ഡി.പി ഹാളിൽ കൗതുക മത്സരം,വൈകിട്ട് 3ന് നടക്കുന്ന ചതയദിന സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് കെ.എസ്.മനോജ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും.സുമേഷ് കൃഷ്ണൻ ചതയ ദിന സന്ദേശം നൽകും.മാരായമുട്ടം എസ്.എച്ച്.ഒ വി.പ്രസാദ് സമ്മാനദാനം നിർവഹിക്കും.ശാഖാ സെക്രട്ടറി ജി. മനോഹരൻ, ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം എൻ.റ്റി ഷീലകുമാരി, അരുവിപ്പുറം വാർ‌ഡംഗം സി. സുജിത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എസ്.കെ അശോക് കുമാർ, സി.കെ സുരേഷ് കുമാർ, വനിതാസംഘം യുണിയൻ പ്രതിനിധി ഉഷാശിശുപാലൻ, യൂണിയൻ കൗൺസിലർ സജിത്ത് മാരായമുട്ടം, പ്രതിനിധി എസ്. സുമേഷ് എന്നിവർ പങ്കെടുക്കും.