
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഈരാറ്റിൻപുറത്തെ ജൈവഗ്രാമമാക്കി തീർക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ വിവ ഓർഗനൈസേഷൻ, തണൽ ട്രസ്റ്റ്, ഡി.ടി.പി.സി ഏജൻസികളുടെ സഹകരണത്തോടെ ഈരാറ്റിൻപുറം ഇക്കോ ടൂറിസം പദ്ധതിയോട് ചേർന്നുള്ള കൃഷിയിടത്തിൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങളെയും അപകടങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കായി പെഡൽ എഗയിൻസ്റ്റ് പോയിസൺ എന്ന കാമ്പെയിൻ സംഘടിപ്പിച്ചു. കാമ്പെയിന്റെ ഭാഗമായി കവടിയാറിൽ സിറ്റി പൊലിസ് കമ്മീഷണർ സ്പർജ്ജൻ കുമാർ ഫ്ളാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി ഇരാറ്റിൻപ്പുറത്ത് സമാപിക്കുകയും നെയ്യാറ്റികര നഗരസഭ ചെയർമാനും മറ്റ് പ്രതിനിധികളോടൊപ്പം തെക്കൻ കേരളത്തിന്റെ കാർഷിക കലാരൂപമായ കടമ്പൻ മൂത്താൻ സൈക്കിൾ റാലിയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന പരിസ്ഥിതി പരിപാടി നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. തണൽ ട്രസ്റ്റ് സി.ഇ.ഒ മഞ്ജു. എം.നായർ അദ്ധ്യക്ഷത വഹിച്ചു. കിംസ് സി.ഒ.ഒ രശ്മി ഐഷ മുഖ്യതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. ഷിബു, വാർഡ് കൗൺസിലർമാരായ പുഷ്‌പ ലീല, മാമ്പഴക്കര ശശി, ഗുരു ഗോപിനാഥ് നടനഗ്രാമം എക്സി.മെമ്പർ എൻ.എസ് വിനോദ്, ഓർഗാനിക് തിയേറ്റർ ഡയറക്ടർ എസ്.എൻ. സുധീർ, തണൽ എക്സി.ഡയറക്ടർ ഡോ.ജയകുമാർ, വിവ പ്രസിഡന്റ് ഗീതാ ജോൺ, തണൽ പ്രോഗ്രാം കോഓർഡിനേറ്റർ ജിഷ്ണു.എം എന്നിവർ പങ്കെടുത്തു.