
വർക്കല: എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷൻ സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും മന്ത്രി വി.എൻ. വാസവനും ശ്രീകൃഷ്ണ അക്കാഡമിയുടെ 18-ാം വാർഷികാഘോഷം ജസ്റ്റിസ് എ.കെ. അബ്ദുൾ റഹീമും ഉദ്ഘാടനം ചെയ്തു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ഡോ.പി. ചന്ദ്രമോഹൻ, ഡോ.എം. ജയപ്രകാശ്, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. സ്മിത സുന്ദരേശൻ, വർക്കല നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ആർ. അനിൽകുമാർ, ആർ. സുബ്ബലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, ഡോ.എം.ജയരാജു, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
സംഗീതരത്ന പുരസ്കാരം എസ്.ആർ. രാജശ്രീക്കും സംഗീത പുരസ്കാരം കെ. ആനന്ദവർമ്മയ്ക്കും ചലച്ചിത്രരത്ന പുരസ്കാരം ശ്രീകുമാരൻ തമ്പിക്കും ചലച്ചിത്ര പുരസ്കാരം നടി ലക്ഷ്മിഗോപാലസ്വാമിക്കും ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരിയായിരുന്ന അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി.പി. നായരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റ് അവാർഡ് മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിനും മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമനും ദൃശ്യമാദ്ധ്യമ പുരസ്‌കാരം സുജയ്യ പാർവതിക്കും മന്ത്രി വി.എൻ. വാസവൻ നൽകി. ഒ.മാധവൻ പുരസ്കാരംസിസിലി ജോയിക്കും സ്‌പെഷ്യൽ ജൂറി പുരസ്കാരം
നർത്തകി താരാ കല്യാണിനും യുവ സംഗീതരത്ന പുരസ്കാരം സോണിയ ആമോദിനും നൽകി.