വിതുര:ജോലിക്കിടെ കോൺക്രീറ്റ് മിക്സർ ബിന്നിലകപ്പെട്ട ബംഗാൾ തൊഴിലാളിയുടെ ഒരു കൈപ്പത്തിയറ്റു .തൊളിക്കോട് ഇരുത്തലമൂലയിൽ പൊൻമുടി-നെടുമങ്ങാട് റോഡ് പണിക്ക് കോൺക്രീറ്റ് തയ്യാറാക്കുന്നതിനിടയിലാണ് കരാർ തൊഴിലാളിയായ പ്രകാശ് ( 28) മിക്സർ ബിന്നിൽ വീണത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.യുവാവിന്റെ ഒരു കൈ ഒഴികെ പൂർണമായും കോൺക്രീറ്റിനടിയിലായി. വിതുര ഫയർഫോഴ്സ് യൂണിറ്റംഗങ്ങളും,നാട്ടുകാരും, തൊഴിലാളികളും ഒരുമണിക്കൂറോളം പണിപ്പെട്ടാണ് യുവാവിനെ മിക്സർ ബിന്നിൽനിന്ന് പുറത്തെടുത്തത്.പ്രകാശ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.സർജറിക്ക് വിധേയനായ പ്രകാശ് അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.