കല്ലമ്പലം: നാവായിക്കുളത്ത് നടക്കുന്ന കേരള കർഷകസംഘം കിളിമാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇരുപത്തിയെട്ടാം മൈലിൽ നടന്ന വനിതാ കർഷകസം​ഗമം ജില്ലാകമ്മിറ്റിയം​ഗം എം.എസ്.ബിജുമോൾ ഉദ്​ഘാടനം ചെയ്തു. കുടവൂർ കരിമ്പുവിളയിൽ നടന്ന നവകേരള സൃഷ്ടിക്ക് കാർഷിക മേഖലയിൽ യുവാക്കളുടെ പങ്കാളിത്തം എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നാവായിക്കുളത്ത് നടന്ന പരമ്പരാ​ഗത കാർഷികമേഖലയിലെ ഓലമെടയൽ, വല്ലം മെടയൽ, പാള കൊണ്ടുള്ള തൊപ്പി, പാത്രം, സഞ്ചി എന്നിവയുടെ നിർമ്മാണ മത്സരവും പുത്തൻ തലമുറക്കാർക്ക് ആവേശകരമായ അനുഭവമായി. 'നവകേരള സൃഷ്ടിയിൽ കാർഷിക മേഖലയുടെ പങ്ക് ' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ ജില്ലാ വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.