തിരുവനന്തപുരം: ആർ.എസ്.പി മലയിൻകീഴ് ലോക്കൽ സമ്മേളനം കാട്ടാക്കട വിജയൻ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ സെക്രട്ടറി കുമാരപുരം ഗോപൻ, എ. ചന്ദ്രൻ, വലിയറത്തല ശശി, ഇറവൂർ പ്രസന്നകുമാർ, ടി.എൻ. രാജൻ, ഉഷ എന്നിവർ സംസാരിച്ചു. പി. ബിനുവിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. വൈകിട്ട് വലിയറത്തല ജംഗ്ഷനിൽ ചേർന്ന പൊതുയോഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. ജയകുമാർ, കുമാരപുരം ഗോപൻ എന്നിവർ സംസാരിച്ചു.