നെയ്യാറ്റിൻകര: മേലാരിയോട് വിശുദ്ധ മദർ തെരേസാ ദേവാലയ തിരുനാൾ ഇന്ന് മുതൽ സെപ്തംബർ 5വരെ നടക്കും. ഇന്ന് വൈകിട്ട് 4.30ന് പതാക പ്രയാണം, 5.30ന് ഇടവക വികാരി ഫാ.ജോൺ ബോസ്കോ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് രൂപതാ അൽമായ കമ്മിഷൻ ഡയറക്ടർ എസ്.എം. അനിൽകുമാർ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുനാൾ പ്രരംഭ ദിവ്യബലി. തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ നൊവേന, ജപമാല, ലിറ്റിനി എന്നിവയുണ്ടാവും. സെപ്തംബർ 4ന് ദിവ്യബലിയെ തുടർന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. സമാപനദിവസമായ 5ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമൂഹ ദിവ്യബലിക്ക് കാട്ടാക്കട ഫെറോന വികാരി ഫാ.വൽസലൻ ജോസ് മുഖ്യകാർമ്മിത്വം വഹിക്കും. തീർത്ഥാടന ദിനങ്ങളിൽ വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് വണങ്ങി പ്രാ‌ർത്ഥിക്കാനുള്ള അവസരമുണ്ടാകും.