തിരുവനന്തപുരം: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒരു വാതിൽക്കോട്ട ശ്രീനാരായണ ഗ്രന്ഥശാല 'മനുഷ്യരൊന്നാണ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. അക്ഷരം ഓൺലൈൻ ചീഫ് എഡിറ്റർ കെ.ജി.സൂരജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി എസ്.സുധാകരൻ, മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.