തിരുവനന്തപുരം: ആർ.എസ്.പി വട്ടിയൂർക്കാവ് മണ്ഡലം സമ്മേളനം ആർ.എസ്.പി സെൻട്രൽ കമ്മിറ്റി അംഗം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വി. ശ്രീകുമാരൻ നായർ, പി. ശ്യാം കുമാർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി കുമാരപുരം ഗോപൻ, ഇറവൂർ പ്രസന്നകുമാർ, ജെ. ജയകുമാർ, ജെ. ബാബു, പി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. പി.എസ്. പ്രസാദിനെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.