
മലയിൻകീഴ് : എഫ്.എസ്.ഇ.ടി.ഒ മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബസംഗമം പ്രൊഫ.വി. കാർത്തികേയൻനായർ ഉദ്ഘാടനം ചെയ്തു.എ.എസ്.ഷിബുവിന്റെ അദ്ധ്യക്ഷതയിൽ എൽ.എസ്.എസ്.എ സംസ്ഥാന പ്രസിഡന്റ് എസ്.ഷൂജ,കെ.എം.സി.എസ്.യു സംസ്ഥാന ട്രഷറർ എ.ബി വിജയകുമാർ,എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു,എ.അശോക് എം.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സബ് ഇൻസ്പെക്ടർ അരുൺ,ഇൻസ്പെക്ടർ വി.എസ്.വിപിൻ,അഞ്ജന.വി.ആർ.ചന്ദ്രൻ,കെ.പി.സുരേന്ദ്രൻ,അഭിലാഷ്,ഗ്രീഷ്മ,നക്ഷത്ര എന്നിവരെ ആദരിച്ചു.