
മലയിൻകീഴ്:പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി നടത്തുന്ന പത്താംതരം,ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളുടെ ജില്ലാതല ഉദ്ഘാടനം മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിനകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്,അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബി.സജീവ്,ആർ.പി.ബി.നീലകണ്ഠൻ നായർ,നോഡൽ പ്രേരക് കസ്തൂരി എന്നിവർ സംസാരിച്ചു.