
നെടുമങ്ങാട്: ശിവസേനയും ഗണേശോത്സവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് തുടക്കമായി. കച്ചേരിനടയിൽ നടന്ന സാംസ്കാരിക സമ്മേളനം സ്വാമി സ്വപ്രഭനന്ദ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കായിപ്പാടി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, വെളളനാട് ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ, ട്രസ്റ്റ് കൺവീനർ കണ്ണാറംകോട് രാജേഷ്, ചെല്ലാംകോട് സുരാജ്, കരിപ്പൂർ പ്രേമൻ, അർജുനൻ, പ്രമോദ് എന്നിവർ സംസാരിച്ചു. 5ന് ശംഖുംമുഖത്ത് ആറാട്ട് കടവിൽ നിമജ്ജനത്തോടെ സമാപിക്കും.