തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ആസ്തികൾ ഏ​റ്റെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അതേ നിലവാരത്തിൽ സൂക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ജിഡയുടെ കീഴിൽ പരിപാലിക്കുന്നവയാണ് ഗോശ്രീ പാലങ്ങൾ.

ജിഡ സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് പാലങ്ങളിലെ കുഴികൾ നികത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ട്. അ​റ്റകു​റ്റപ്പണിയും ഉപരിതലം പുതുക്കുകയും വേണമെന്ന് ജിഡ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമായി ഡെപ്പോസി​റ്റ് വർക്കായി ഈ പ്രവൃത്തി നടത്താമെന്ന് ജിഡയെ അറിയിച്ചിട്ടുണ്ടെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.