chess

പാറശാല:ചെസ് അസോസിയേഷൻ ട്രിവാൻഡ്രം,കെ.സി.ആർ മോട്ടോഴ്സ്,​ബിൽടെക്ക് ബിൽഡേഴ്സ് എന്നിവർ സംയുക്തമായി ചെസ് കേരളയുടെ സഹകരണത്തോടെ പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ സംസ്ഥാന ചെസ് താരം നിത്യൻ.എസുമായി ചെസ് കളിച്ച് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ട്രിവാൻഡ്രം പ്രസിഡന്റ് സുഖേഷ്.പി അദ്ധ്യക്ഷത വഹിച്ചു.പരിശീലകനും ആർബിറ്ററുമായ ലിയോ.ഡബ്ളിയു.വി.ടിൻറോ സ്വാഗതംപറഞ്ഞു. നിബിൻ,പ്രവീൺ,പോൾ മോർഫി,ചെസ് ക്ലബ് സെക്രട്ടറി റാബിരാജ്,ചെസ് പരിശീലകൻ ഉണ്ണികൃഷ്ണൻ.എം.എ എന്നിവർ സംസാരിച്ചു. കെ.സി.ആർ മോട്ടോഴ്സ് കുന്നത്തുകാൽ ഷോറൂം മാനേജർ ജിനുരാജ് നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 160ലേറെ കുട്ടികൾ പങ്കെടുത്തു.അണ്ടർ10,18 എന്നീ വിഭാഗങ്ങളിലായി 7 റൗണ്ട് മത്സരങ്ങളാണ് നടന്നത്.വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും എല്ലാ മത്സരാർത്ഥികൾക്കും മെഡലുകളും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും നൽകി.അണ്ടർ 18 വിഭാഗത്തിൽ കാച്ചാണി ഗവൺമെന്റ് ഹൈ സ്‌കൂളിലെ സിദ്ധാർത്ഥ് ശ്രീകുമാറും അണ്ടർ 10 വിഭാഗത്തിൽ ശ്രീകാര്യം ലയോള സ്കൂളിലെ ആര്യൻ ബേബിയും ചാമ്പ്യൻമാരായി.